Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harsh Criticism

Thiruvananthapuram

സി​പി​എം ജി​ല്ലാക​മ്മി​റ്റി​യി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ​ത് സം​ഘ​ട​നാ വീ​ഴ്ച​യും പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യു​മാ​ണെന്നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ൽ​വി​ക്കു പ്ര​ധാ​ന കാ​ര​ണം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ പാ​ളി​ച്ച​യാ​ണെ​ന്നും ത​ല​യെ​ടു​പ്പു​ള്ള ഒ​രു മു​തി​ർ​ന്ന നേ​താ​വി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തു തി​രി​ച്ച​ടി​യാ​യെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യും തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ലെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​താ​യാ​ണു സൂ​ച​ന. അ​റ​സ്റ്റി​ലാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​പ​ത്മ​കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന്യാ​യീ​ക​രി​ച്ച​തും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​ത്തി​നു വ​ഴി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ 15 വാ​ർ​ഡു​ക​ളി​ൽ നൂ​റി​ലേ​റെ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​റ്റ​ത്. നേ​താ​ക്ക​ളു​ടെ വീ​ഴ്ച​യും സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ളു​മാ​ണു തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നു ക​ര​മ​ന ഹ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യം തി​രി​ച്ച​ടി​യാ​യെ​ന്നും അ​തി​ന്‍റെ ആ​ഘാ​തം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ പോ​യെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യി റി​പ്പോ​ർട്ട് ചെ​യ്തു. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ, അ​വി​ടെ യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ ആ​ശം​സ വാ​യി​ക്കു​ന്ന​തി​ന്‍റെ രാ​ഷ്ട്രീ​യം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​യി​ല്ലെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. എ​ല്ലാം ഭ​ര​ണ​ത്തി​നു വി​ട്ടു​കൊ​ടു​ത്ത് പാ​ർ​ട്ടി മാ​റി​നി​ൽ​ക്കു​ന്ന​തി​ന്‍റെ കു​ഴ​പ്പ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി.

ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് പു​റ​മേ മ​റ്റ് ര​ണ്ടു​പേ​ർ കൂ​ടി സെ​ക്ര​ട്ട​റി ച​മ​യു​ന്ന​താ​ണ് ജി​ല്ല​യി​ലെ പ്ര​ശ്ന​മെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി. മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രു​ടെ മു​ന്നി​ൽ പോ​യി ഓഛാ​നി​ച്ചു നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് എം​എ​ൽ​എ​മാ​രെ​ന്നും കെ.​ആ​ൻ​സ​ല​ൻ ആ​രോ​പി​ച്ചു.

മേ​യ​ർ എ​ന്ന​നി​ല​യി​ലു​ള്ള ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യി​ല്ലെ​ന്നു മു​ൻ മേ​യ​റും എം​എ​ൽ​എ​യു​മാ​യ വി.​കെ. പ്ര​ശാ​ന്ത് തു​റ​ന്ന​ടി​ച്ചു. മേ​യ​ർ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ സാരമായി ബാധിച്ചു. അ​ഹ​ങ്കാ​ര​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും തി​രി​ച്ച​ടി​യാ​യതായും വിമർ ശനം ഉയർന്നു.

ജി​ല്ല​യി​ൽ സി​പി​ഐ അ​നാ​വ​ശ്യ അ​വ​കാ​ശവാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തും പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ശ​ബ​രി​മ​ല കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ലു​യ​ർ​ന്ന​ത്. അ​തേ​സ​മ​യം പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തു കു​റ്റ​ത്തി​ൽ വ്യ​ക്ത​ത വ​രാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നും കേ​സി​ൽ വ്യ​ക്ത​ത വ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up